Map Graph

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം: എറണാകുളം ജില്ലയിൽ പിറവത്ത് പാഴൂർ ഗ്രാമത്തിൽ മൂവാറ്റുപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ശിവക്ഷേത്രമാണ് പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം. വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ് ഇവിടുത്തെ ക്ഷേത്രം. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങളും പെരുതൃക്കോവിൽ ക്ഷേത്രം എന്നറിയപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പാഴൂർ പടിപ്പുരയേയും പെരുംതൃക്കോവിലപ്പനേയും അറിയാത്ത മലയാളിയില്ല. സാധാരണയായി പടിഞ്ഞാറോട്ട് ഒഴുകിവരുന്ന മൂവാറ്റുപുഴയാർ ഇവിടെ ക്ഷേത്രത്തെ വലംവച്ച് അല്പദൂരം കിഴക്കോട്ടും ഒഴുകുന്നു എന്നത് ശ്രദ്ധേയമാണ്. തന്മൂലം, 'ദക്ഷിണകാശി' എന്ന അപരനാമവും സ്ഥലത്തിനുണ്ട്.

Read article
പ്രമാണം:പാഴൂർ_പെരുംതൃക്കോവിൽ.jpgപ്രമാണം:Pazhoor_Mahadeva_Temple.JPGപ്രമാണം:Pazhoor_Siva_Temple.JPG